ഭോപ്പാല്‍: മധ്യപ്രദേശിലെ ജയിലുകളില്‍ കഴിയുന്ന നാലായിരത്തോളം തടവുകാരുടെ പരോൾ കാലാവധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു.60 ദിവസം കൂടിയാണ് പരോള്‍ കാലാവധി വര്‍ധിപ്പിക്കുക. മധ്യപ്രദേശില്‍ തിങ്കളാഴ്ച 1701 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ വൊവിഡ് ബാധിതരുടെ എണ്ണം 1,94,745 ആയി ഉയര്‍ന്നു. 125 ജയിലുകളിലായി ആകെയുള്ള 43,000 തടവുകാരില്‍ നാലായിരം പേര്‍ക്കാണ് സംസ്ഥാനത്ത് പരോള്‍ അനുവദിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം; മധ്യപ്രദേശില്‍ തടവുകാരുടെ പരോള്‍ കാലാവധി വര്‍ധിപ്പിച്ചു - കൊവിഡ്-19
125 ജയിലുകളിലായി ആകെയുള്ള 43,000 തടവുകാരില്‍ നാലായിരം പേര്‍ക്കാണ് സംസ്ഥാനത്ത് പരോള്‍ അനുവദിച്ചിരിക്കുന്നത്