ETV Bharat / bharat

ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9000 കടന്നു

24 മണിക്കൂറിനിടെ 35 പേരാണ് രാജ്യത്ത് മരിച്ചത്.

covid 19  coronavirus outbreak  health ministry  ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9152 ആയി  കൊവിഡ് 19  ഇന്ത്യ കൊവിഡ് 19  Total cases soar past 9,000 mark,
ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9000 കടന്നു
author img

By

Published : Apr 13, 2020, 10:21 AM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9152 ആയി. 24 മണിക്കൂറിനിടെ 35 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്ത് 796 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്. 7987 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 857 പേര്‍ രോഗവിമുക്തി നേടിയതായും മരണനിരക്ക് 308 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 1985 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 149 പേര്‍ മരിച്ചു. 217 പേര്‍ രോഗവിമുക്തി നേടി. ഡല്‍ഹിയില്‍ 1154 പേരാണ് ചികിത്സയിലുള്ളത്. 27 പേരാണ് ആശുപത്രി വിട്ടത്. തമിഴ്‌നാട്ടില്‍ 1075 കൊവിഡ് രോഗികളില്‍ 11 പേര്‍ മരിച്ചു. 50 പേര്‍ രോഗവിമുക്തി നേടി. രാജസ്ഥാനില്‍ 804 പേരും മധ്യപ്രദേശില്‍ 532 പേരും ഗുജറാത്തില്‍ 516 പേരും തെലങ്കാനയില്‍ 504 പേരുമാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.