ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,996 കൊവിഡ് -19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,86,579 ആയി ഉയർന്നു. 357 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,102 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മൊത്തം കേസുകളിൽ 1,37,448 എണ്ണം സജീവമാണ്. 1,41,029 പേർ സുഖം പ്രാപിച്ചു. 94,041 കേസുകളുമായി മഹാരാഷ്ട്ര കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായി തുടരുന്നു. തമിഴ്‌നാട്ടില്‍ 36,841 കേസുകളും ഡൽഹിയിൽ 32,810 കേസുകളുമാണുള്ളത്.