അഗര്‍ത്തല: ത്രിപുരയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 916 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതിയ 18 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 14 പേര്‍ സെപഹിജാല ജില്ലയിൽ നിന്നുള്ളവരാണ്. ത്രിപുര വെസ്റ്റ്, ഗോമതി, ത്രിപുര സൗത്ത്, ധലൈ ജില്ലകളിൽ നിന്ന് ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1430 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 18 പേര്‍ക്ക് രോഗം കണ്ടെത്തിയതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ട്വീറ്റ് ചെയ്‌തു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ത്രിപുരയില്‍ 630 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ത്രിപുരയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്
സംസ്ഥാനത്ത് 630 പേരാണ് ചികിത്സയിലുള്ളത്
![ത്രിപുരയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്](https://etvbharatimages.akamaized.net/breaking/breaking_1200.png?imwidth=3840)