റാഞ്ചി: ജാർഖണ്ഡില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 150 കടന്നു. വെള്ളിയാഴ്‌ച 21 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം 21 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതെന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(ആർഐഎംഎസ്) ഡയറക്‌ടർ ഡോ. ഡികെ സിങ് പറഞ്ഞു.
ഇതുവരെ 153 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 25 പേർ വെള്ളിയാഴ്‌ച രോഗ മുക്തരായി. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 77 ആയി. സംസ്ഥാനത്ത് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.