അഹമ്മദാബാദ്: കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര, നഗര്‍ ഹവേലിയിലെ ദിയു ജില്ലയില്‍ ആദ്യമായി രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ സ്ത്രീക്കും അവരുടെ ഒമ്പത് വയസുള്ള മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്‌ച രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ദാമൻ ജില്ലയില്‍ നാല് പേരാണ് രോഗബാധിതരായുള്ളത്.
ദാദ്ര, നഗർ ഹവേലിയില്‍ (ഡിഎൻഎച്ച്) 28 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് കേസുകളുടെ എണ്ണം 34 ആയി ഉയർന്നു. ഇതിൽ രണ്ട് പേര്‍ രോഗമുക്തരായതായി അധികൃതര്‍ അറിയിച്ചു.
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളായ മഹാരാഷ്ട്രക്കും ഗുജറാത്തിനും അടുത്ത് കിടക്കുന്ന പ്രദേശമായിരുന്നിട്ടും കേന്ദ്രഭരണ പ്രദേശമായ ദാമൻ, ദിയുവില്‍ കഴിഞ്ഞ ആഴ്‌ച വരെ ഒരു കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല. ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ രോഗികൾക്കും അന്തർസംസ്ഥാന യാത്രയുടെ ചരിത്രമുള്ളവരാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രഭരണ പ്രദേശത്തേക്ക് എത്തിയ 266 പേരോട് ക്വാറന്‍റൈനില്‍ കഴിയാൻ നിർദേശിച്ചു. നിലവിൽ 2,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ദാദ്ര നഗര്‍ ഹവേലിയില്‍ 1,686 പേരും ദാമനിൽ 251 പേരും ദിയുവിൽ 336 പേരുമാണ് ക്വാറന്‍റെനിലുള്ളത്. ഇതുവരെ 2,22,289 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കയതായി അധികൃതർ അറിയിച്ചു.