ഷിംല: ഹിമാചൽപ്രദേശിലെ ആകെ കൊവിഡ് രോഗികള്‍ 5,983 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ആകെ കൊവിഡ് കേസുകളിൽ 1,475 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 4,431 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. 33 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 78,512 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 36 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (എംഎഎച്ച്‌ഡബ്ല്യു) അറിയിച്ചു.