ETV Bharat / bharat

മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് എഐഒസിഡിക്ക് കേന്ദ്ര നിര്‍ദേശം

ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ നടത്തിയ വിശദമായ പഠനത്തെ തുടർന്നാണ് മരുന്നുകളുടെ പട്ടിക തയാറാക്കിയത്

author img

By

Published : May 6, 2020, 6:49 PM IST

All India Organisation of Chemists and Druggists AIOCD Health Ministry COVID 19 Novel Coronavirus Essential dDrugs Critical Drugs Hydroxychloroquine Azithromycin ന്യൂഡൽഹി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് എഐഒസിഡി കൊവിഡ് 19 ഹൈഡ്രോക്സിക്ലോറോക്വിൻ എ.ഐ.ഒ.സി.ഡി പ്രസിഡന്‍റ് ജഗന്നാഥ് സഖാരം ഷിൻഡെ
മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം എഐഒസിഡിക്ക് കത്തെഴുതി

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സിന് (എഐഒസിഡി) കത്ത് നല്‍കി. കൊവിഡ് 19 പകർച്ചവ്യാധി പടർന്നു പിടിക്കുന്ന ഈ സമയത്ത് അവശ്യ മരുന്നുകൾ കൈകാര്യം ചെയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. കൊവിഡ് പ്രതിരോധത്തിനായി 55 മരുന്നുകളുടെ പട്ടികയും വിവിധ രോഗാവസ്ഥകളുടെ പൊതുവായ ചികിത്സയ്ക്കായി 96 മരുന്നുകളുടെ പട്ടികയും മന്ത്രാലയം അയച്ചിട്ടുണ്ട്. ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ നടത്തിയ വിശദമായ പഠനത്തെ തുടർന്നാണ് പട്ടിക തയാറാക്കിയത്. കൊവിഡ് വൈറസ് ക്ലിനിക്കൽ മാനേജ്‌മെന്‍റ് മാർഗ നിർദ്ദേശ പ്രകാരം ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർ, പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റുകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് രോഗപ്രതിരോധമായി ഹൈഡ്രോക്സിക്ലോറോക്വിൻ ശുപാർശ ചെയ്തിട്ടുണ്ട്.

അവശ്യ മരുന്നുകൾക്കൊപ്പം ഈ മരുന്നുകളുടെ വിപണി ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രം നിർദേശിച്ചു. ഐ‌സിയു രോഗികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ മരുന്നുകളുടെ കുറവുണ്ടാകാതിരിക്കാൻ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകളുടെ പരമാവധി ലഭ്യത നിലനിർത്താൻ എ‌ഐ‌ഒ‌സി‌ഡി ഭാരവാഹികൾ, പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് കത്ത് നൽകി. ഹൈഡ്രോക്സിക്ലോറോക്വിൻ, അസിട്രോമിസൈൻ തുടങ്ങിയ മരുന്നുകൾ ശ്രദ്ധാപൂർവ്വം വിതരണം ചെയണമെന്ന് എഐഒസിഡി പ്രസിഡന്‍റ് ജഗന്നാഥ് സഖാരം ഷിൻഡെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.