ETV Bharat / bharat

ധാരാവിയിൽ കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം - മുംബൈ

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ (ബിഎംസി) സജീവമായ നടപടികളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്.

COVID-19 growth rate declines Dharavi മുംബൈ കൊവിഡ് 19
ധാരവിയിൽ കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് കുറഞ്ഞതായി എംഒഎച്ച്എഫ്‌ഡബ്ല്യു
author img

By

Published : Jun 21, 2020, 8:28 PM IST

മുംബൈ : മുംബൈയിലെ ധാരവിയിൽ കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് ഏപ്രിലിലെ 12 ശതമാനത്തിൽ നിന്ന് ജൂണിൽ 1.02 ശതമാനമായി കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ (ബിഎംസി) സജീവമായ നടപടികളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. ജനസാന്ദ്രത (2,27,136 ആളുകൾ / ചതുരശ്ര കിലോമീറ്റർ) കൂടുതലുള്ള ധാരാവിയിൽ ഏപ്രിലിൽ 12 ശതമാനം വളർച്ചാനിരക്കിൽ 491 കൊവിഡ് കേസുകൾ ഉണ്ടായിരുന്നു. ബി‌എം‌സി സ്വീകരിച്ച സജീവ നടപടികൾ 2020 മെയ് മാസത്തിൽ കൊവിഡ് 19 വളർച്ചാ നിരക്ക് 4.3 ശതമാനമായും ജൂൺ മാസത്തിൽ 1.02 ശതമാനമായും കുറച്ചു. ഈ നടപടികൾ മെയ് മാസത്തിൽ കേസ് ഇരട്ടിയാക്കാനുള്ള സമയം 43 ദിവസമായും ജൂണിൽ 78 ദിവസമായും വർദ്ധിപ്പിച്ചു. മഹാരാഷ്ട്ര സർക്കാരിന്‍റെയും ബിഎംസിയുടെയും ശ്രമങ്ങൾ പ്രോത്സാഹജനകമായ ഫലങ്ങൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവിയിൽ ഇതുവരെ 2,000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വസിക്കുന്ന ജനങ്ങളിൽ 80 ശതമാനം പേർ കമ്മ്യൂണിറ്റി ടോയ്‌ലറ്റുകളെ ആശ്രയിക്കുന്നത് രോഗ വ്യാപനം തടയുന്നതിൽ ബി‌എം‌സിക്ക് നിരവധി വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ഇവിടെ എട്ട് മുതർ 10 പേർ വരെ ഒരു 10 അടി വീതിയും നീളവുമുള്ള വീട്ടിലാണ് താമസിക്കുന്നത്. ഒപ്പം ഇടുങ്ങിയ പാതകളും 2-3 നില വീടുകളുമുണ്ട്. താഴത്തെ നില ഒരു വീടാണെങ്കിൽ മറ്റ് നിലകൾ ഫാക്ടറികളായി ഉപയോഗിക്കുന്നു. അതിനാൽ, ഫലപ്രദമായ 'ഹോം ക്വാറന്‍റൈനും ശാരീരിക അകലം പാലിക്കുന്നതും സാധ്യമല്ലാതായത് കടുത്ത പരിമിതികളെ സൃഷ്ടിച്ചു.

അഞ്ച് ലക്ഷത്തിലധികം പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും സംശയാസ്പദമായ കേസുകൾ കൊവിഡ് കെയർ സെന്‍ററുകളിലേക്കും ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ഡോക്ടർമാരെയും സ്വകാര്യ ക്ലിനിക്കുകളെയും ഉൾപ്പെടുത്തി വീടുതോറുമുള്ള സ്‌ക്രീനിംഗിൽ 47,500 പേരെ പരിശോധിച്ചു. കൂടാതെ 14,970 പേരെ മൊബൈൽ വാനുകളുടെ സഹായത്തോടെ പരിശോധിച്ചു. ആകെ 4,76,775 പേരെ ബിഎംസി ആരോഗ്യ പ്രവർത്തകർ സർവേയിൽ ഉൾപ്പെടുത്തി. ഉയർന്ന പരിശോധനക്കായി ഏർപ്പെടുത്തിയ പനി ക്ലിനിക്കുകൾ 3.6 ലക്ഷം ആളുകളെ പരിശോധിക്കാൻ സഹായിച്ചു. കൂടാതെ 8,246 ഓളം മുതിർന്ന പൗരന്മാരെ സർവേയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി വേർതിരിക്കൽ നയം സ്വീകരിച്ച് യുവാക്കളുടെ ഇടയിൽ നിന്നും വേർപെടുത്തി പാർപ്പിച്ചത് രോഗം പകരൽ ഫലപ്രദമായി പരിമിതപ്പെടുത്തി. ധാരവിയിൽ ഇതുവരെ ആകെ 5,48,270 പേരെ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.