ന്യൂഡല്‍ഹി: വെയര്‍ഹൗസ്, ഡെലിവറി ടീമുകളിലേക്ക് അധികമായി 10,000 ആളുകളെ കൂടി നിയമിക്കാന്‍ തീരുമാനിച്ച് ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്ക്കറ്റ്. ബിഗ് ബാസ്ക്കറ്റിന്‍റെ 26 കേന്ദ്രങ്ങളിലേക്കാണ് നിയമനം. ലോക് ഡൗണ്‍ കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ജീവനക്കാരുടെ അഭാവവും ഓഡറുകള്‍ കൃത്യമായി എത്തിക്കാന്‍ കഴിയാത്തതുമാണെന്ന് ബിഗ് ബാസ്‌ക്കറ്റ് മേധാവി തനൂജ തിവാരി പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഭക്ഷണം, മരുന്ന്, മെഡിക്കല്‍ വസ്തുക്കള്‍ തുടങ്ങി അവശ്യ വസ്തുക്കളുടെ വിതരണം ഓണ്‍ലൈന്‍ വഴി നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സാധനങ്ങളുമായി പോകുന്ന വണ്ടികള്‍ പൊലീസ് തടയുന്നതായും വെയര്‍ഹൗസ് പ്രവര്‍ത്തനം ഭാഗികമായി നിലച്ചതായും തനൂജ തിവാരി പറഞ്ഞു.
10,000 ആളുകളെ ജോലിക്കെടുത്ത് ബിഗ് ബാസ്ക്കറ്റ് - ബിഗ് ബാസ്‌ക്കറ്റ്
ലോക് ഡൗണ്‍ കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജീവനക്കാരുടെ അഭാവവും ഓഡറുകള്‍ കൃത്യമായി എത്തിക്കാന്‍ കഴിയാത്തതുമാണെന്ന് ബിഗ് ബാസ്‌ക്കറ്റ് മേധാവി തനൂജ തിവാരി