ന്യുഡൽഹി: കൊവിഡ്-19ന്‍റെ പശ്ചാതലത്തിൽ ഗോ എയര്‍ എല്ലാ അന്തർദേശീയ വിമാന സർവീസുകളും ഏപ്രിൽ 15 വരെ റദ്ദാക്കി. വിദേശയാത്രക്കാർക്ക് കേന്ദ്രം ഏർപ്പെടുത്തിയ താൽകാലികവിലക്കിനെ തുടർന്നാണ് തീരുമാനം.യൂറോപ്പിലെ രാജ്യങ്ങളിൽ നിന്നുളളവർക്ക് കര, നാവിക, വ്യോമ മാർഗ്ഗം വഴി ഇന്ത്യയിൽ പ്രവേശിക്കുന്നത് സർക്കാർ വലക്കിയിരുന്നു
കൊവിഡ്-19 വ്യോമയാന മേഖലയെ സാരമായി ബാധിച്ചതായി ഗോ എയർ. ഗോ എയർ തങ്ങളുടെ ജീവനക്കാർക്ക് അവധി നൽക്കിയെന്നും, വ്യോമയാന മേഖലയെ ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ഗോ എയർ മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്നലെ മാത്രം ലോകത്താകമാനം 11,500 പേർക്ക് രോഗബാധയുണ്ടായി. ലോകത്താകമാനം ഇതുവരെ 1,79000 പേർക്ക് രോഗബാധയുണ്ടായതായി ലോകാരോഗ്യ സംഘടന. ഇതുവരെ 7426 പേർ മരണപ്പെട്ടു,ഇന്നലെ മാത്രം 475 പേർ മരണപ്പെട്ടു. ഇന്നലെ മാത്രം പുതുതായി എട്ട് രാജ്യങ്ങളിൽ കൂടി രോഗം റിപ്പോർട്ട് ചെയ്തു.