ശ്രീനഗർ: കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കനുസരിച്ച് കശ്മീർ ഡിവിഷനിലെ നാല് ജില്ലകളെയാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ മുഴുവൻ ജില്ലകളേയും റെഡ് സോണായി പ്രഖ്യാപിച്ച് കശ്മീർ ഡിവിഷണൽ കമ്മീഷണർ പി.കെ പോൾ ഉത്തരവിറക്കി. ഇവിടങ്ങളിൽ യാതൊരു ഇളവുകളും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പുതിയ ഉത്തരവ് വരുന്ന വരെ താഴ്വരയിലെ പത്ത് ജില്ലകളെ റെഡ് സോൺ മേഖലയായി കണക്കാക്കും. പുൽവാമ ജില്ലയെ കേന്ദ്രം ഗ്രീൻ സോണായി പ്രഖ്യാപിച്ചെങ്കിലും ഇവിടെ പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്'. അദ്ദേഹം പറഞ്ഞു. ജമ്മു ഡിവിഷനിലെ ഒരു ജില്ലയും റെഡ് സോണിൽ ഉൾപ്പെടില്ല. ഇവിടെ ഓറഞ്ച് സോണായാണ് പ്രഖ്യാപിച്ചിട്ടുള്ളത്.