ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനവുമായി ബിജെപി എംപി മീനാക്ഷി ലെഖി. രാജ്യ തലസ്ഥാനത്തെ കൊവിഡ് നില മഹാരാഷ്ട്രയേക്കാൾ മോശമാണെന്ന് മീനാക്ഷി ലെഖി പറഞ്ഞു. കെജ്‌രിവാൾ ഡൽഹി ജനതയോടുള്ള ചുമതലകൾ ഉപേക്ഷിച്ചതായും ലെഖി ആരോപിച്ചു.
70,390 കൊവിഡ് കേസുകളുള്ള ഡൽഹി കൊവിഡ് ഏറ്റവും മോശമായി ബാധിച്ച കേന്ദ്ര ഭരണ പ്രദേശമാണ്. ഇതിൽ 26,588 കേസുകൾ സജീവമാണ്.