ETV Bharat / bharat

ലോക്ക്‌ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനമല്ലെന്ന് ഡല്‍ഹി കോടതി - Centre's decision reopen activities was not taken haste

ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കില്‍ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്നും കോടതി പറഞ്ഞു

ലോക്ക്‌ഡൗണ്‍ ഇളവുകള്‍  ഡല്‍ഹി കോടതി  Delhi HC  Centre's decision reopen activities was not taken haste  reopen activities
ലോക്ക്‌ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനമല്ലെന്ന് ഡല്‍ഹി കോടതി
author img

By

Published : Jun 12, 2020, 4:50 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ കണ്ടെയ്‌മെന്‍റ് സോണുകളില്‍ ലോക്ക്‌ഡൗണ്‍ തുടരുകയും സോണുകള്‍ക്ക് പുറത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഘട്ടം ഘട്ടമായി ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിടുക്കത്തില്‍ എടുത്തതല്ലെന്ന് ഡല്‍ഹി കോടതി ചൂണ്ടികാണിച്ചു. കൊവിഡ്‌ വ്യാപനം തടയുന്നതിനൊപ്പം ജനങ്ങളുടെ പ്രതിസന്ധി കുറക്കുക കൂടിയാണ് തീരുമാനത്തിന് പിന്നിലെന്ന് കോടതി വിലയിരുത്തി. ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കില്‍ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ കൊണ്ടു വരാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഹിമ കൊഹ്‌ലിയും സുബ്രമോണിയം പ്രസാദും അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.