ETV Bharat / bharat

അർദ്ധസൈനിക വിഭാഗത്തിലെ 763 ഉദ്യോഗസ്ഥർക്ക് കൊവിഡ് - സി‌എ‌പി‌എഫ്

തിങ്കളാഴ്‌ച 13 ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

Indo-Tibetan Border Police  Central Armed Police Forces  Border Security Force  active coronavirus cases  COVID Health Care  അർദ്ധസൈനിക വിഭാഗം  763 ഉദ്യോഗസ്ഥർക്ക് കൊവിഡ്  കേന്ദ്ര സായുധ പൊലീസ് സേന  സി‌എ‌പി‌എഫ്  കൊവിഡ് ജവാന്മാരിൽ
അർദ്ധസൈനിക വിഭാഗത്തിലെ 763 ഉദ്യോഗസ്ഥർക്ക് കൊവിഡ്
author img

By

Published : May 12, 2020, 1:14 AM IST

ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനയിലെ (സി‌എ‌പി‌എഫ്) 13 ഉദ്യോഗസ്ഥർക്ക് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേനയിലെ കൊവിഡ് ബാധിതരുടെ എണ്ണം 763 ആയി ഉയർന്നു. അതിർത്തി സുരക്ഷാ സേനയിൽ (ബി‌എസ്‌എഫ്) കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇവരിൽ നാല് ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ നിന്നുള്ളവരാണ്. ബാക്കിയുള്ള രണ്ട് പേർ ഡൽഹി, ത്രിപുര സ്വദേശികളാണ്. ബി‌എസ്‌എഫിലെ 282 ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗ ബാധിതരായ എല്ലാ ബിഎസ്എഫ് ഉദ്യോഗസ്ഥരും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലാണെന്ന് സേന അറിയിച്ചു.

അതിർത്തി സുരക്ഷാ സേനയിലെ 18 പേർക്ക് ഞായറാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സേനയിലെ 276 പേർക്കാണ് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു പുതിയ കൊവിഡ് കേസ് കൂടി രേഖപ്പെടുത്തി. ഇതോടെ ഐടിബിപിയിലെ രോഗ ബാധിതരുടെ എണ്ണം 156 ആയി. സേനയിലെ ഒരു ഉദ്യോഗസ്ഥന് രോഗം ഭേദമായി. സെൻട്രൽ ഇൻഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്എഫ്) മൂന്ന് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.