ലേ: കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ 85 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 932 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 65 പേർ കാര്‍ഗിലില്‍ നിന്നും 20 പേർ ലേയില്‍ നിന്നുമുള്ളവരാണ്. ഒരു കൊവിഡ് മരണമാണ് ലഡാക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലേയില്‍ നിന്നുള്ള 80 പേരുൾപ്പെടെ 148 പേര് ലഡാക്കില്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച 12 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. 783 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കാർഗിലിൽ 622 പേരും ലേയിൽ 161 പേരും ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ലഡാക്കില്‍ 85 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 932
ലഡാക്കില്‍ 783 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 148 പേര് രോഗമുക്തി നേടി.