മുംബൈ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥ്, കുല്‍ഗൗണ്‍-ബദ്ലാപൂര്‍, മുര്‍ബാദ്, ഷഹാപൂര്‍ എന്നീ പ്രദേശങ്ങളിലെ അതിര്‍ത്തികള്‍ അടച്ചു. പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് ജില്ല കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. ഇവിടങ്ങളില്‍ നിന്നും പുറത്തേക്ക് പോകുന്നതിനും വരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
താനെ ജില്ലയിലെ നാല് പ്രദേശങ്ങളുടെ അതിര്‍ത്തി അടച്ചു - മഹാരാഷ്ട്ര
അംബര്‍നാഥ്, കുല്‍ഗൗണ്‍-ബദ്ലാപൂര്‍, മുര്‍ബാദ്, ഷഹാപൂര്‍ എന്നീ പ്രദേശങ്ങളിലെ അതിര്‍ത്തികളാണ് അടച്ചത്