ETV Bharat / bharat

സെറോ സർവേ; ജനങ്ങളിൽ കൊവിഡ് ആന്‍റിബോഡി കണ്ടെത്തിയതായി റിപ്പോർട്ട് - August sero-survey

ഓഗസ്റ്റ് 1-7 തിയതികളിൽ നടത്തിയ സർവേയിൽ 11 ജില്ലകളിൽ നിന്ന് 15,000 പ്രതിനിധി സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും അടുത്ത സർവേ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ.

COVID-19: Antibodies found in 29 per cent people in August sero-survey  സെറോ-വ്യാപന സർവേ  ജനങ്ങളിൽ കൊവിഡ് ആന്‍റിബോഡികൾ കണ്ടെത്തിയതായി റിപ്പോർട്ട്  August sero-survey  സത്യേന്ദർ ജെയിൻ
സത്യേന്ദർ ജെയിൻ
author img

By

Published : Aug 20, 2020, 5:28 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന സെറോ സർവേയിൽ 29.1 ശതമാനം ആളുകളിൽ കൊവിഡ് -19നെതിരായ ആന്‍റിബോഡികൾ കണ്ടെത്തിയതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. ഓഗസ്റ്റ് 1-7 തിയതികളിൽ നടത്തിയ സർവേയിൽ 11 ജില്ലകളിൽ നിന്ന് 15,000 പ്രതിനിധി സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും അടുത്ത സർവേ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്മാരിൽ ആന്‍റിബോഡി കാണപ്പെടുന്നത് 28.3 ശതമാനം എന്ന നിരക്കിലും സ്ത്രീകളില്‍ 32.2 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവരിൽ കണ്ടെത്തിയ ആന്‍റിബോഡികളുടെ സെറോ വ്യാപനം 34.7 ശതമാനവും 18-50 വയസിനിടയിൽ 28.5 ശതമാനവും 50 വയസ്സിനു മുകളിലുള്ളവരിൽ 31.2 ശതമാനവുമാണ്.

ഡൽഹിയിലെ ജനസംഖ്യ രണ്ട് കോടി ആയി കണക്കാക്കിയാൽ 58 ലക്ഷത്തോളം പേരിൽ ആന്‍റിബോഡികൾ വികസിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിന്‍റെ (എം‌എം‌സി) സാങ്കേതിക സഹായത്തോടെയാണ് എൻ‌സി‌ടി ഡൽഹി സർക്കാർ സർ‌വേ ആസൂത്രണം ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.