മുംബൈ: മഹാരാഷ്‌ട്രയിലെ ഖരാജയിലെ കൊവിഡ് കേസുകൾ 98 ആയി. സാമൂഹ്യ അകലം പാലിക്കാതെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിലൂടെയാണ് ആളുകൾ രോഗബാധിതരായത്. പ്രദേശവാസികളും അയൽ ജില്ലയിൽ നിന്നുള്ളവരും അടക്കം 500ഓളം പേരാണ് ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് ആശാ പ്രവർത്തകർ സ്ഥലം സന്ദർശിച്ചെങ്കിലും പ്രദേശവാസികൾ ഇവരോട് സഹകരിച്ചില്ല.
ആശാ പ്രവർത്തകർ പൊലീസിന്‍റെ സഹായത്തോടെയാണ് 43കാരന്‍റെ സാമ്പിൾ പരിശോധനക്ക് അയച്ചത്. കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി. ഖരാജയിലെ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ഇതിനകം ഖരാജയെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു.