ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ സർവീസിൽ ജോലി ചെയ്യുന്ന 80 പേർക്ക് കൊവിഡ്. ഹെൽപ്പ്ലൈൻ സേവനം '1076' ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരുക്കുന്നത്.
യോഗി ആദിത്യനാഥ് സർക്കാർ കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ഹെൽപ്പ്ലൈൻ നമ്പർ 1076 പുറത്തിറക്കിയിരുന്നു. 24x7 ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ സംസ്ഥാനത്ത താമസക്കാർക്ക് പരാതി നൽകാൻ പ്രാപ്തമാണ്. ജനങ്ങളും മുഖ്യമന്ത്രി ഓഫീസും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനാണ് ഇത് ആരംഭിച്ചത്.