മഹാരാഷ്ട്ര: താനെ ജില്ലയില്‍ തിങ്കളാഴ്ച്ച 54 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മന്ത്രിയുമായി അടുത്ത് ഇടപഴകിയ പൊലീസുകാരനും മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 16 പേര്‍ ഇതില്‍ ഉള്‍പ്പെടും. ഇതോടെ താനെയില്‍ രോഗികളുടെ എണ്ണം 76 ആയതായി കോര്‍പ്പറേഷന്‍ വക്താവ് സന്ദീപ് മാളവി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രസ് റൂം അടച്ചിട്ടു. അതിനിടെ മന്ത്രി ജിതേന്ദ്ര അവാദ് താന്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കുകയാണെന്ന് അറിയിച്ചു. മന്ത്രിയുടെ കൂടെ സഞ്ചരിച്ച പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അയല്‍ ജില്ലയായ പല്‍ഗറില്‍ 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.