റായ്‌പൂര്‍: ആന്ധ്രയിൽ നിന്ന് മടങ്ങിയെത്തിയ 22 കുടിയേറ്റ തൊഴിലാളികൾ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് മുങ്ങി. വ്യാഴാഴ്ച വൈകിട്ടാണ് ദന്തേവാഡയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് തൊഴിലാളികൾ രക്ഷപ്പെട്ടതെന്നും അവരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചതായും ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. അയൽ സംസ്ഥാനത്ത് നിന്ന് സ്വന്തം ജില്ലകളിലേക്ക് പോയ 47 കുടിയേറ്റ തൊഴിലാളികളെ അരൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ 22 തൊഴിലാളികൾ നഹാദി ഗ്രാമത്തിൽ നിന്നുള്ളവരാണ്. പ്രാഥമിക പരിശോധനയിൽ ആർക്കും കൊവിഡ് ലക്ഷണങ്ങളില്ല. ഛത്തീസ്‌ഗഢിലെ ബസ്‌തര്‍, കാങ്കർ, സുക്മ കൊണ്ടഗോൺ, നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ ജില്ലകൾ ഉൾപ്പെടുന്ന ബസ്‌തര്‍ ഡിവിഷനില്‍ നിന്ന് ഇതുവരെ കൊവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഛത്തീസ്‌ഗഢിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് 22 കുടിയേറ്റ തൊഴിലാളികൾ മുങ്ങി
ആന്ധ്രയിൽ നിന്ന് മടങ്ങിയെത്തിയ 22 കുടിയേറ്റ തൊഴിലാളികളാണ് ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് മുങ്ങിയത്.