ന്യൂഡല്‍ഹി: കൊവിഡ് പരിശോധനകള്‍ക്കായി രാജ്യത്തെ 121 സര്‍ക്കാര്‍ ലാബുകള്‍ക്ക് അംഗീകാരം നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. വെള്ളിയാഴ്‌ച ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ് ലാബ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇത് കൂടാതെ രാജ്യത്തെ 35 സ്വകാര്യ ലാബുകളിലും വൈറസ് പരിശോധന നടത്തുന്നുണ്ട്.
29 സ്വകാര്യ ലബോറട്ടറി ശൃംഖലകള്‍ക്ക് അംഗീകാരം നല്‍കിയതായി ബുധനാഴ്‌ച ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിയമങ്ങള്‍ പാലിച്ചാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.