ന്യൂഡൽഹി: ഡൽഹിയിൽ ആയിരത്തോളം ഐസിയു കിടക്കകൾ ലഭ്യമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഡൽഹി ആശുപത്രികളിൽ പ്രവേശിപ്പിച്ച കൊവിഡ് -19 രോഗികളിൽ 30 ശതമാനം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,812 കൊവിഡ് -19 പോസിറ്റീവ് കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിലവിൽ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 32,097 ആണ്.
അതേസമയം, രാജ്യത്ത് 86,961 പുതിയ കൊവിഡ് കേസുകളും 1,130 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54,87,581 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 10,03,299 സജീവ കേസുകൾ രാജ്യത്തുണ്ട്.