ന്യൂഡൽഹി: ബാബറി മസ്‌ജിദ് തകർത്ത സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് പ്രത്യേക സിബിഐ കോടതിയുടെ വിധി തെളിയിച്ചതായി ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി പറഞ്ഞു. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി ബാബറി മസ്‌ജിദ് കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇന്നത്തേത് ഒരു ചരിത്ര വിധിയാണെന്നും തങ്ങളുടെ പ്രവർത്തനങ്ങളും റാലികളും ഗൂഢാലോചനയുടെയും ഭാഗമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾക്ക് സന്തോഷമുണ്ട്, രാം മന്ദിറിന്‍റെ നിർമാണത്തിൽ എല്ലാവരും ഇപ്പോൾ ആവേശഭരിതരാകണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് നേരത്തെ പ്രഖ്യാപിച്ച വിധിയിൽ പൊളിക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്‌തിട്ടില്ലെന്നും എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയെന്നും കോടതി വ്യക്തമാക്കിയിരുന്നു.