ശ്രീനഗർ: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രണ്ട് ഗർഭിണികൾ മരിച്ച സംഭവം അന്വേഷിക്കാൻ അനന്ത്‌നാഗ് ജില്ലാ കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. 15 ദിവസത്തിനകം അന്വേഷണം നടത്താനും കുറ്റവാളികളെന്ന് കണ്ടെത്തിയവർക്കെതിരെ നിയമപ്രകാരം കേസെടുക്കാനും അനന്ത്‌നാഗ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി അനന്ത്‌നാഗ് എസ്‌പിയോട് നിര്‍ദേശിച്ചു.
ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയെ ട്രോളിയിൽ കയറ്റി അയക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നേരത്തെ ബിജ്‌ബെഹാര നഗരത്തിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഒരു സ്ത്രീ മരിച്ചിരുന്നു. കശ്മീരിലെ പല വലിയ ആശുപത്രികളെയും കൊവിഡ് -19 ആശുപത്രികളായി നിയോഗിച്ചിട്ടുണ്ട്. അതിനാൽ മറ്റ് രോഗികളുടെ ചികിത്സ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.