മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ 14 പേര്‍ക്ക് മുസഫര്‍നഗറിനെ കോടതി ജാമ്യം അനുവദിച്ചു. ജില്ലാ ജഡ്ജി സഞ്ജയ് കുമാർ പച്ചോരിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ട് ആള്‍ ജാമ്യത്തിന് പുറമേ ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു.
2019 ഡിസംബര്‍ 20നാണ് ഇവര്‍ അറസറ്റിലായത്. കൊട്വാളി പൊലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. കുട്ടികളെ കല്ലെറിയാൻ പ്രേരിപ്പിച്ച 33 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, മുസാഫർനഗറിൽ നടന്ന അക്രമത്തിനിടെ പൊലീസ് കസ്റ്റഡിയിൽ മദ്രസ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കി. കുട്ടികളുടെ പേരില്‍ നിയമം ദുരുപയോഗം ചെയ്തെന്നാരോപിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുക്കുക.