ന്യൂഡൽഹി: ഇന്ത്യയിൽ മൊബൈൽ ഫോൺ നമ്പർ 10 അക്കത്തിൽ തന്നെ തുടരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫിക്‌സഡ് ലൈൻ, മൊബൈൽ സേവനങ്ങൾക്കായി നമ്പറിങ് ഉറവിടങ്ങൾ ഉറപ്പാക്കുന്നതിനുള്ള ശുപാർശകൾ മെയ് 29 ന് ട്രായ് പുറത്തിറക്കിയിരുന്നു. ഇതിൽ 11 അക്ക നമ്പറിങ് പദ്ധതി ശുപാർശ ചെയ്‌തിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ട്രായ് വിശദീകരണവുമായി രംഗത്തെത്തിയത്. മൊബൈൽ നമ്പർ 11 അക്കമാക്കാൻ ട്രായ് ശുപാർശ ചെയ്‌തിട്ടില്ല. മൊബൈൽ സേവനങ്ങൾ 10 അക്കത്തിൽ തന്നെ തുടരുമെന്ന് ട്രായ് വ്യക്തമാക്കി. ഒരു നിശ്ചിത ലൈൻ നമ്പറിൽ നിന്ന് മറ്റൊരു നമ്പറിലേക്ക് ഇന്‍റർ എസ്‌ഡിസിഎ കോൾ ചെയ്യുമ്പോൾ മുന്നിൽ '0' ചേർക്കുന്നത് നിർബന്ധമാണ്. ടെലിഫോൺ നമ്പറിലെ അക്കങ്ങളുടെ എണ്ണം കൂട്ടുന്നതുമായി ഇതിന് ബന്ധമില്ലെന്നും ട്രായ് അറിയിച്ചു.
രാജ്യത്ത് മൊബൈൽ ഫോൺ നമ്പർ 10 അക്കത്തിൽ തന്നെ തുടരുമെന്ന് ട്രായ്
മൊബൈൽ ഫോൺ നമ്പർ 11 അക്കമാക്കാൻ ട്രായ് ശുപാർശ ചെയ്‌തിട്ടില്ലെന്നും സേവനങ്ങൾ 10 അക്കത്തിൽ തന്നെ തുടരുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.