ഹൈദരാബാദ്: വെളിച്ചത്തിന്‍റെ ഉത്സവമായ ദീപാവലിയെ വരവേറ്റ് രാജ്യം. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിയിലും രാജ്യത്ത് ദീപാവലി ആഘോഷങ്ങള്‍ സജീവമാണ്. വിശ്വാസികള്‍ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്ന ദിനമാണ് ദീപാവലി. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇതിലേറെ പ്രചാരത്തിലുള്ളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു വധിച്ചതുമായി ബന്ധപ്പെട്ടതാണെന്നും വിശ്വാസികള്‍ പറയുന്നു. പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയില്‍ എത്തിയ ശ്രീരാമനെ ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റു എന്നതാണ് മറ്റൊരു ഐതിഹ്യം.
ഐതിഹ്യങ്ങള്‍ പലതെങ്കിലും തിന്‍മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്‍റെ ഒര്‍മ പുതുക്കലാണ് മലയാളിക്ക് ദീപാവലി. ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും മലയാളി ദീപാവലിയെ ആഘോഷമാക്കാറുണ്ട്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണ ആഘോഷങ്ങള്‍ക്ക് മാറ്റ് കുറവാണ്. രാജ്യത്തിന്‍റെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയിവരും ദീപാവലി ആഘോഷങ്ങളില്‍ മലയാളിക്കൊപ്പം ചേരാറുണ്ട്.പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പടക്കങ്ങള്‍ പൊട്ടിക്കുന്നത് അടക്കമുള്ള ആഘോഷങ്ങള്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും വിലക്കിയിട്ടുണ്ട്.
ദീപാവലി നാളില്‍ രാജ്യത്തെ സൈനികര്‍ക്കായി ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന്‍റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപാവലി സന്ദേശത്തില്‍ പറഞ്ഞു. നന്മയുടെ സന്ദേശമാണ് ദീപാവലിയുടേത്.എല്ലാ വിധത്തിലുമുള്ള വേർതിരിവുകൾക്കതീതമായി മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നുതായും അദ്ദേഹം കുറിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേരുന്നതായി ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു അറിയിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും നന്മയുള്ള നല്ല നാളെ സ്വപ്നം കാണുന്ന ഇടിവി ഭാരതിന്‍റെ വായനക്കാര്‍ക്ക് ദീപാവലി ആശംസകള്‍.