ഹൈദരാബാദ്: ലോക വനിതാ ദിനം അടുത്തിരിക്കെ രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയ സ്‌ത്രീകളെ നാം ഓര്‍ക്കേണ്ടതുണ്ട്. കൂട്ടത്തില്‍ നമുക്ക് ഒരിക്കലും മറക്കാനാകാത്തയാളാണ് അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഒരു രാഷ്‌ട്രീയനേതാവ് എന്നതിലുപരി ഒരു നല്ല മനുഷ്യസ്‌നേഹിയായിരുന്നു അവര്‍. പാര്‍ട്ടിവ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ ജനങ്ങളും ഒരുപോലെ ഇഷ്‌ടപ്പെട്ട ആ നേതാവ് കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് ഏഴിനാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
പതിറ്റാണ്ടോളം നീണ്ട രാഷ്‌ട്രീയ ജീവിതത്തില്‍ നിരവധി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ നേതാവാണ് സുഷമ സ്വരാജ്. അവസാനം വഹിച്ച വിദേശകാര്യ മന്ത്രിയെന്ന ചുമതലയും അവര്‍ ഭംഗിയായി നിര്‍വഹിച്ചു. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ മന്ത്രി, സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളോട് അടുത്തുനിന്നു.
സുഷമ സ്വരാജിന്‍റെ ജീവിതത്തിലൂടെ
ആദ്യകാല ജീവിതം
- 1952 ഫെബ്രുവരി 14 ന് ഹരിയാനയിലെ അംബാല ജില്ലയിലെ അംബാല കന്‍റോണ്‍മെന്‍റില്‍ ജനനം.
- വലതുപക്ഷ രാഷ്‌ട്രീയത്തിന്‍റെ വക്താവായ പിതാവ് ഹര്‍ദേവ് ശര്‍മ ആര്‍എസ്എസിലെ ശക്തനായ നേതാവായിരുന്നു.
- അംബാല എസ്.ഡി കോളജില്‍ നിന്ന് സംസ്‌കൃതത്തിലും, പൊളിറ്റിക്‌സിലും സുഷമ സ്വരാജ് ബിരുദം നേടി.
- പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ സുഷമ 1973ല്‍ സുപ്രീംകോടതിയില്‍ പ്രാക്‌ടീസ് ആരംഭിച്ചു.
- അടിയന്തരാവസ്ഥാ കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ നിയമ ഉപദേശക സംഘത്തില്‍ അംഗമായിരുന്നു.
- ജയപ്രകാശ് നാരായണന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരെ നടത്തിയ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന്‍റെ ഭാഗമായാണ് സുഷമ സ്വരാജ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
- എബിവിപിയിലെ ശക്തയായ പ്രവര്‍ത്തകയായിരുന്ന സുഷമ സ്വരാജ് 1970 കളില്‍ ബിജെപിയില്‍ അംഗത്വം എടുത്തു.
- 1977ല്‍ തന്‍റെ 25 വയസില്‍ ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത് രാഷ്‌ട്രീയ ജീവിതത്തില്‍ വഴിത്തിരിവായി. വിധാന്‍ സഭയിലെ പ്രായം കുറഞ്ഞ അംഗമായ സുഷമയ്‌ക്ക് ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രി സ്ഥാനവും ലഭിച്ചു.
- 1987 മുതല്‍ 1990 വരെ ഹരിയാനയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
- എന്നാല്‍ പാര്‍ലമെന്‍റിലേക്കെത്താന്‍ സുഷമാ സ്വരാജ് ഏറെ പാടുപെട്ടു.
- 1980,1984,1989 എന്നീ വര്‍ഷങ്ങള്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ചിരഞ്ചി ലാല്‍ ശര്‍മയോട് തുടര്‍ച്ചയായി പരാജയപ്പെട്ടു.
- 1990ല്‍ രാജ്യസഭയിലെത്തിയ സുഷമാ സ്വരാജ് 1996 കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് ജയിച്ച് ലോക്‌സഭയിലും അംഗമായി.
- 13 ദിവസം മാത്രം രാജ്യം ഭരിച്ച അടല്‍ ബിഹാരി വാജ്‌പേയ് നേതൃത്വം നല്‍കിയ എന്‍ഡിഎ സര്‍ക്കാരില്‍ ഐടി മന്ത്രിയായി. ഈ കാലയളവിലാണ് ലോക്‌സഭാ തത്സമയം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യാനുള്ള ചരിത്രപരമായ തീരുമാനമെടുത്തത്.
- ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായതും സുഷമ സ്വരാജാണ്. 1998 ഒക്‌ടോബര്‍ 13 മുതല്‍ ഡിസംബര്‍ 3 വരെ സുഷമ രാജ്യതലസ്ഥാനം ഭരിച്ചു.
- 199 നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സുഷമയുടെ ജയത്തിന് തിളക്കം കൂടുതലായിരുന്നു. കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്ന് മത്സരിച്ച സുഷമ 56,000 വോട്ടുകള്‍ സോണിയ ഗാന്ധിയെ പരാജയപ്പെടുത്തി.
സുഷമാ സ്വരാജ് സ്വന്തമാക്കിയ അപൂര്‍വ നേട്ടങ്ങള്‍
- 1977ല്‍ 25 വയസുണ്ടായിരുന്ന സുഷമ സ്വരാജ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി.
- ഒരു ദേശീയ പാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിത സുഷമ സ്വരാജാണ്
- 2018 ട്വിറ്റര്‍ ഫോളോവേഴ്‌സിന്‍റെ എണ്ണം 11 മില്യണ്‍ കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വനിതാ നേതാവായി.
- 2019ല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമില്‍ കോര്‍പ്പറേഷനില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി.
- ഹരിയാനയിലെ ഏറ്റവും മികച്ച സ്‌പീക്കര്‍ എന്ന ബഹുമതി സ്വന്തമാക്കി.
- 2008ലും,2010ലും മികച്ച പാര്‍ലമെന്‍റേറിയനായി തെരഞ്ഞെടുക്കപ്പെട്ട സുഷമാ സ്വരാജ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി.