കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് കഞ്ചാവും നിരോധിച്ച കഫ് സിറപ്പും ബിഎസ്എഫ് പിടികൂടി. നോർത്ത് 24 പർഗാനസിൽ നിന്നും 46,834 രൂപയോളം വില വരുന്ന 276 ഫെൻസെഡൈൽ കഫ് സിറപ്പ് കുപ്പികൾ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കവെയാണ് ശനിയാഴ്ച പിടികൂടിയത്. ഓട്ടോറിക്ഷാ ഡ്രൈവറെ പ്രാദേശിക പൊലീസിന് കൈമാറി. നാദിയ ജില്ലയിൽ നിന്ന് രണ്ട് കിലോ കഞ്ചാവും പിടികൂടി. ദക്ഷിണ ബംഗാൾ അതിർത്തിയിലൂടെ ഈ വർഷം ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച 3,048 കന്നുകാലികളെയും, 1,69,312 ഫെൻസെഡൈൽ കുപ്പികളും, 1,487.52 കിലോ കഞ്ചാവും ബിഎസ്എഫ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പശ്ചിമ ബംഗാളിൽ നിന്ന് കഞ്ചാവും നിരോധിച്ച കഫ് സിറപ്പും പിടികൂടി
നോർത്ത് 24 പർഗാനസിൽ നിന്നും 276 ഫെൻസെഡൈൽ കഫ് സിറപ്പ് കുപ്പികളും, നാദിയ ജില്ലയിൽ നിന്ന് രണ്ട് കിലോ കഞ്ചാവും ശനിയാഴ്ച പിടികൂടി.