മുംബൈ: മുംബൈ ആസ്ഥാനമായുളള പശ്ചിമ റെയിൽവേയുടെ സബർബൻ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. ചൊവ്വാഴ്ച എട്ട് ലക്ഷത്തിലധികം യാത്രക്കാരാണ് കുറഞ്ഞത്. സംസ്ഥാനത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് കണക്കിലെടുത്ത് അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ചൊവ്വാഴ്ച 32.60 ലക്ഷം യാത്രക്കാർ സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്തു. തിങ്കളാഴ്ച ഇത് 40.75 ലക്ഷമായിരുന്നു (8.15 ലക്ഷം കുറഞ്ഞു).
യാത്രക്കാരുടെ എണ്ണത്തിൽ 25 ശതമാനതിന്‍റെ കുറവുണ്ടായതായി പശ്ചിമ റെയിൽവേ ചീഫ് വക്താവ് രവീന്ദർ ഭക്കർ പറഞ്ഞു. അതേസമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സബർബൻ സർവീസുകൾ നിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. മുംബൈയുടെ ലൈഫ് ലൈനാണ് സബർബൻ സർവീസുകൾ, പ്രതിദിനം 80 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്.