റാഞ്ചി: ജനങ്ങളില്‍ കൊവിഡ് 19 പ്രതിരോധം സംബന്ധിച്ച അവബോധം സൃഷ്‌ടിക്കുന്നതിനായി തെരുവുകളിൽ സന്ദേശങ്ങളും ചിത്രങ്ങളും തീര്‍ത്ത് റാഞ്ചിയിലെ ഒരു കൂട്ടം കലാകാരന്മാർ. കൊവിഡിനെ നേരിടാൻ ആളുകൾ വീടുകളില്‍ തന്നെ കഴിയണമെന്ന സന്ദേശം ഉയര്‍ത്തിക്കാട്ടി തെരുവില്‍ വലിയ രാക്ഷസ ചിത്രം തീര്‍ത്തത് ശ്രദ്ധേയമായി.
വീട്ടിൽ താമസിച്ച് സുരക്ഷിതരായിരിക്കാൻ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. വീടുകളില്‍ തുടരാൻ പറയുന്നതിന്‍റെ പ്രാധാന്യം മനസിലാക്കാത്ത ആളുകൾ ഇനിയും നമുക്കിടയിലുണ്ട്. ആളുകൾ ഈ ചിത്രങ്ങൾ കാണണമെന്നും അവർ വീടുകളിൽ കഴിയുന്നത് എത്രത്തോളം പ്രധാനമാണെന്നത് മനസിലാക്കണമെന്നും കലാകാരൻമാര്‍ പറഞ്ഞു.
ജാര്‍ഖണ്ഡിൽ രണ്ട് മരണമുൾപ്പെടെ 33 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 991 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയില്‍ ആകെ എണ്ണം 14,378 ആയി ഉയർന്നു. 43 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.