ഹൈദരാബാദ്: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാ തിയേറ്ററുകള്‍ക്കും അവധി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. മാര്‍ച്ച് 31 വരെയാണ് അവധി. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ശനിയാഴ്ച പുതിയ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു യോഗം. തെലങ്കാനയില്‍ നിലവില്‍ രോഗബാധിതരുടെ എണ്ണം രണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ഇറ്റലിയില്‍ നിന്നും വന്ന വ്യക്തിക്കാണ് രോഗം പിടിപ്പെട്ടതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെങ്കിലും പരീക്ഷകള്‍ തീരുമാനിച്ച തീയതികളില്‍ തന്നെ നടത്തും. മാർച്ച് 20 വരെ നടത്താനിരുന്ന സംസ്ഥാന നിയമസഭാ ബജറ്റ് സമ്മേളനവും മാറ്റിവെച്ചു.
കൊവിഡ് 19; തെലങ്കാനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി - തീയറ്ററുകള്‍ അടച്ചിടും
കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാ തിയേറ്ററുകള്‍ക്കും അവധി പ്രഖ്യാപിച്ചു