ലഖ്‌നൗ: കൊവിഡ് 19 വൈറസ് ബാധ നിരീക്ഷിക്കാൻ ഉത്തർപ്രദേശില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ 18 അംഗ സമിതി രൂപീകരിച്ചു. വൈറസ് വ്യാപനമുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ചൈന, ഹോങ്കോംഗ്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്ന് വരുന്നവരേയും പ്രത്യേകം നിരീക്ഷിക്കും. സംശയമുള്ള രോഗികളെ തിരിച്ചറിയാനും വൈറസ് പടരുന്നതിനെതിരെ പരിശോധന നടത്താനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്ന് പൂനെ ലാബില്‍ പരിശോധനയ്ക്ക് അയച്ച 137 യാത്രക്കാരുടെ സ്രവത്തില്‍ കൊവിഡ് കണ്ടെത്തിയില്ല. 28 പേരുടെ ഫലം വരാനുണ്ട്. നിലവില്‍ 20 പേരാണ് ഐസൊലേഷൻ വാര്‍ഡില്‍ ചികിത്സയിലുള്ളത്.
കൊവിഡ് 19: ഉത്തര്‍പ്രദേശില്‍ 18 അംഗ നിരീക്ഷണ സമിതി - ലഖ്‌നൗ
20 പേര്‍ ഐസൊലേഷൻ വാര്‍ഡില്‍ ചികിത്സയിലാണ്. വൈറസ് വ്യാപനമുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.