ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ ഒരാള്‍കൂടി കൊവിഡിനെ അതിജീവിച്ചു

ഹിമാചല്‍ പ്രദേശില്‍ മൂന്ന രോഗികള്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തയാള്‍ നിലവില്‍ ചികിത്സയിലാണ്. മൂന്നാമത്തെയാളാണ് രോഗ മുക്തനായത്.

കൊവിഡ്-19  ഹിമാചല്‍ പ്രദേശ്  കൊവിഡ് രോഗി  കൊവിഡ് രോഗമുക്തന്‍  കൊവിഡ്-19 രോഗികള്‍  coronavirus  s patient has recovered in Himachal Pradesh  Himachal Pradesh
ഹിമാചല്‍ പ്രദേശില്‍ ഒരാള്‍കൂടി കൊവിഡിനെ അതിജീവിച്ചു
author img

By

Published : Mar 28, 2020, 1:25 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഒരു കൊവിഡ്-19 ബാധിതന് രോഗം പൂര്‍ണമായും മാറിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കങ്കര ജില്ലയിലെ 32 വയസുകാരനാണ് രോഗത്തില്‍ നിന്നും മുക്തി നേടിയത്. ഷഹ് പൂര്‍ സബ് ഡിവിഷനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാളുടെ രോഗം മാറിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി(ആരോഗ്യം) ആര്‍ ഡി ദിമാനാണ് അറിയിച്ചത്.

ഇയാളുടെ ഏറ്റവും പുതിയ പരിശോധനാ ഫലം നെഗറ്റീവാണ്. മൂന്ന് പേരാണ് ഹിമാചല്‍ പ്രദേശില്‍ ചികിത്സിയില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ രോഗമുക്തനായി. മറ്റൊരാള്‍ ടണ്ടയിലെ രാജേന്ദ്ര പ്രസാദ് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മൂന്നാമത്തയാള്‍ 69കാരനായിരുന്നു. ഇയാല്‍ മരണപ്പെട്ടു. 60 വയസുകാരിയാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 150 പേരുടെ സാമ്പിളുകള്‍ അയച്ചതില്‍ 147 എണ്ണം നെഗറ്റീവ് ആയിരുന്നു. 2409 പേരാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയത്. ഇതില്‍ 688 പേര്‍ 28 ദിവസത്തെ പൂര്‍ണ നീരീക്ഷണം പൂര്‍ത്തിയാക്കി. 476 പേര്‍ നിലവില്‍ നരീക്ഷണത്തിലാണ്. 179 പേര്‍ സംസ്ഥാനം വിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.