ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതലുകളെടുത്ത് തെലങ്കാനയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും. ഹൈദരാബാദിലെത്തിയ ചൈനയിൽ നിന്നുള്ള ഒരു ഡോക്ടറെ ഉള്‍പ്പടെ അഞ്ച് പേരെ ചുമയും ജലദോഷവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകൾ പൂനെയിലെ വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചു.
രോഗികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിൽ ജലദോഷത്തിന് പൊതുവായ ചികിത്സ മാത്രമാണ് നൽകുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. ഹൈദരാബാദ് ഉൾപ്പെടെ ഏഴ് നഗരങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും വരുന്ന യാത്രക്കാരെ പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.