ചെന്നൈ: കൊവിഡ് പോസിറ്റീവ് കേസുകളിൽ തമിഴ്‌നാടിന് ഇന്ന് നേരിയ ആശ്വാസം. ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 15 പുരുഷന്മാരും 16 സ്‌ത്രീകളും ഉൾപ്പടെ 31 പേർക്കാണ്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,204 ആയി. കഴിഞ്ഞദിവസം 98 പേർക്കും ഞായറാഴ്‌ച 106 പേർക്കും ശനിയാഴ്‌ച 58 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രോഗബാധിതരുടെ എണ്ണം താരതമ്യേന കുറവാണ്. പുതിയതായി റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 21 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കത്തിലുള്ളവരുമാണ്. ഒരാൾ ഇതര സംസ്ഥാനത്തേക്ക് യാത്ര ചെയ്‌തയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ശേഷിക്കുന്ന ഒമ്പത് പേർ ഇയാളുമായി ബന്ധപ്പെട്ടവരാണ്. ഇന്ന് റിപ്പോർട്ട് ചെയ്‌ത കേസുകളിലെ അഞ്ച് പേരുൾപ്പടെ 210 രോഗബാധിതരാണ് തലസ്ഥാന നഗരിയിലുള്ളത്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1200 കടന്നു, ഇന്ന് 31 പുതിയ കേസുകൾ - ovid chennai
തിങ്കളാഴ്‌ച 98 പേർക്കും ഞായറാഴ്‌ച 106 പേർക്കും ശനിയാഴ്‌ച 58 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രോഗബാധിതരുടെ എണ്ണം താരതമ്യേന കുറവാണ്