വിജയവാഡ: പച്ചക്കറി കടകളിൽ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള പച്ചക്കറി വിൽപന കേന്ദ്രങ്ങളായ റൈതു ബാസാറുകൾ തുറന്ന സ്ഥലങ്ങളിലേക്ക് മാറ്റി. പച്ചക്കറി വാങ്ങാനെത്തുന്നവർ ക്യൂവിൽ നിന്ന് വേണം സാധനങ്ങൾ വാങ്ങാൻ. ഇതിനായി മാർക്കറ്റ് അധികൃതർ ഓരോ മൂന്നടിയിലും മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്.
സിംഗ് നഗർ, പയകപുരം റൈതു ബസാറുകൾ ബസവപുന്നയ്യ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്. വിജയവാഡയിലെ ആറ് റൈതു ബസാറുകളെ അടുത്തുള്ള മൈതാനത്തേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 6 മുതൽ രാത്രി 9 വരെ പച്ചക്കറികൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.