അമരാവതി: കൊവിഡ് 19 ഗുരുതര പ്രതിസന്ധിയെ നേരിടാന്‍ ലിബറല്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ച്ച് മാസത്തെ മുഴുവൻ ശമ്പളം പോലും നൽകാൻ കഴിഞ്ഞില്ല. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറൻസിലാണ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ ബിപിഎൽ കുടുംബത്തിനും ആശ്വാസമായി 1,000 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇതിനായി ഏപ്രിൽ നാലിന് 1,500 കോടി രൂപ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതിനാൽ വൈറസ് ടെസ്റ്റിംഗ് കിറ്റുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും കേന്ദ്രം നൽകണമെന്നും വീഡിയോ കോൺഫറൻസിൽ ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു. ഇതുവരെ 132 കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി 111 പേര്‍ ന്യൂഡൽഹിയിലെ തബ്‌ലീഗ് ഇ ജമാ അത്ത് സമ്മേളനത്തില്‍ പങ്കെത്തുവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളായവര്‍ക്കും സംശയിക്കുന്നവര്‍ക്കും ക്വാറന്‍റൈനിലായവര്‍ക്കും ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ധാരാളം പിപിഇകളും ടെസ്റ്റ് കിറ്റുകളും ആവശ്യമാണ്. ഗ്രാമീണ, നഗര പ്രദേശങ്ങളിൽ വീടുതോറുമുള്ള സർവേ നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.