ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍, മാരക രോഗത്തിന് ഉടന്‍ തന്നെ വാക്സിന്‍ ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. കൊറോണ പ്രതിസന്ധി അധികകാലം നിലനിൽക്കില്ലെന്നും ശാസ്ത്രജ്ഞർ ഉടൻ തന്നെ വാക്സിൻ വികസിപ്പിക്കുമെന്നും വീഡിയോ കോൺഫറൻസ് വഴി 'ഗുജറാത്ത് ജനസവദ്' റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗഡ്കരി പറഞ്ഞു. എല്ലാ രാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ വാക്സിന്‍ കണ്ടുപിടിക്കാന്‍ കഠിന പ്രയത്നത്തിലാണെന്നും ഉടന്‍ വാക്സിന്‍ വികസിപ്പിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 11929 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 3,20,922 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 311 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 9195 ആയി. 149348 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 162379 പേര്‍ രോഗവിമുക്തി നേടി.