പൂനെ: ഏപ്രിന്‍ ഫൂളാക്കാന്‍ കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മഹാരാഷ്‌ട്ര പൊലീസ്. പൂനെയില്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറത്തിറക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആറ് മാസം തടവും, ആയിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് പൊലീസ് അറിയിച്ചു.
വൈറസ് വ്യാപനം തടയാനാണ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും വീടിനുള്ളില്‍ ഇരിക്കുകയാണ്. അതിനിടയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാനും അനാവശ്യ ഭയമുണ്ടാകാനും കാരണമാകുമെന്ന വിലയിരുത്തലിലാണ് പൊലീസിന്‍റെ നടപടി.