മുംബൈ: മുംബൈയിലെ ഗോവണ്ടിയിൽ നിന്ന് കാണാതായ ഒൻപത് സ്‌ത്രീകളെയും എട്ട് പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ്. ഈ വർഷം ജനുവരിയിലാണ് ഒൻപത് സ്‌ത്രീകളെയും എട്ട് പെൺകുട്ടികളെയും കാണാതായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാതാപിതാക്കളെ ഏൽപിച്ചു.
നിലവിൽ കാണാതായ 15 സ്‌ത്രീകളിൽ 11പേരെ ഇതുവരെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മറ്റ് നാല് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.