ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞ മാസം മുംബൈ പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരും പൂനെ പൊലീസിൽ ഒരാളും കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു.

പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു  മഹാരാഷ്‌ട്ര  പൊലീസുകാരൻ കൊവിഡ്  കൊവിഡ് 19  Cop succumbs to COVID-19  COVID-19  COVID-19 in Maharashtra
മഹാരാഷ്‌ട്രയില്‍ പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : May 7, 2020, 12:37 PM IST

മുംബൈ: മഹാരാഷ്ട്ര സോളാപൂർ ജില്ലയിൽ 58കാരനായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ സംസ്ഥാനത്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സോളാപൂരില്‍ മരിച്ച പൊലീസുകാരന് ചൊവ്വാഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാൾ ബുധനാഴ്‌ച മരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇയാൾക്ക് സര്‍വീസില്‍ നിന്ന് വിരമിക്കാൻ നാല് മാസം കൂടിയേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ആഴ്‌ച വരെ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നതായി സഹ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളുടെ മരണത്തില്‍ മഹാരാഷ്‌ട്ര പൊലീസ് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ മാസം മുംബൈ പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരും പൂനെ പൊലീസിൽ ഒരാളും കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതുവരെ 456 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.