മുംബൈ: അയല്‍വാസിയുടെ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരന്‍ മരിച്ചു. ബെലാപൂരിലെ സെക്‌ടര്‍ 5ലാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ട്രക്ക് ഡ്രൈവര്‍ സന്തോഷ് കുമാര്‍ യാദവ് ഹൈദരാബാദിലേക്ക് കടക്കുന്ന വഴി പൊലീസില്‍ കീഴടങ്ങി. അപകട സമയത്ത് ഡ്രൈവര്‍ മദ്യപിച്ചിരുന്നു. അശ്രദ്ധ, മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.