ന്യൂഡൽഹി: സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും പീഡിപ്പിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടറെ ദ്വാരക പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമം ഉൾപ്പെടെ നാല് കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഐപിസി സെക്ഷൻ 354 ഡി, 354 എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച അറസ്റ്റിലായ സബ് ഇൻസ്പെക്ടർ പുനീത് ഗ്രെവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഒക്ടോബർ 17ന് സമൂഹമാധ്യമത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ ഒരു യുവതി രംഗത്തുവന്നതോടെയാണ് ഇയാൾ നടത്തിയ പീഡനങ്ങളുടെ ചുരുളഴിയുന്നത്. ട്രാഫിക് യൂണിറ്റിലായിരുന്നു പുനീത് ഗ്രെവാൾ പ്രവർത്തിച്ചിരുന്നത്.