ETV Bharat / bharat

ഉത്തർപ്രദേശിൽ പൊലീസും പശുക്കടത്തുകാരും തമ്മിൽ ഏറ്റുമുട്ടൽ;പൊലീസ് ഉദ്യോഗസ്ഥനും പ്രതിക്കും പരിക്ക്

author img

By

Published : Jun 12, 2020, 9:45 PM IST

സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിൽ മൂന്ന് പശുക്കടത്തുകാർ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറഞ്ഞു

2 others arrested ലഖ്‌നൗ ഉത്തർപ്രദേശിൽ പൊലീസും പശു കള്ളക്കടത്തുകാരും ഏറ്റുമുട്ടലിൽ പരിക്കേറ്റു
ഉത്തർപ്രദേശിൽ പൊലീസും പശു കള്ളക്കടത്തുകാരും തമ്മിൽ ഏറ്റുമുട്ടൽ;പൊലീസ് ഉദ്യോഗസ്ഥനും പ്രതിക്കും പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിൽ പൊലീസും പശുക്കടത്തുകാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രതിക്കും പരിക്കേറ്റു. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് സംഭവം. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിൽ മൂന്ന് പശുക്കടത്തുകാർ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ കുറ്റവാളിയെയും പോലീസുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ എത്തിയ മൂന്ന് കുറ്റവാളികൾ പോലീസിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചു. മൂന്ന് പശുക്കടത്തുകാരിൽ ഒരാളുടെ കാലിൽ വെടിയേറ്റു. മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് ഷഗുൻ ഗൗതം പറഞ്ഞു. തലവൻ ഷെർസ്മ കൂട്ടാളികളായ നൗമാൻ, പർവേസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറിൽ നിന്നും ഒരു മൃഗത്തെ പോലീസ് കണ്ടെടുത്തു. കൂടാതെ ഒരു പിസ്റ്റൾ, രണ്ട് തദ്ദേശീയ റിവോൾവറുകൾ നാല് വ്യത്യസ്ത നമ്പർ പ്ലേറ്റുകള്‍ എന്നിവയും കണ്ടെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.