ഉദയപൂർ : വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ എത്തിയതിന് പിന്നാലെ രാമക്ഷേത്ര നിർമാണത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ്. രാമക്ഷേത്രത്തിനു വേണ്ടിയുള്ള ജോലികള്‍ ഉടൻ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് രാജസ്ഥാനിലെ ഉദയ്പുരില്‍ പറഞ്ഞു.
രാമക്ഷേത്രം പൂര്‍ത്തീകരിക്കുക എന്നത് നമ്മുടെ ജോലിയാണ്. രാമന് നമുക്കുള്ളില്‍ ജീവിക്കുന്നു. അതിനാൽ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. നാം ഇത് പ്രാവര്‍ത്തികമാക്കണം. ഇനി മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയാണെങ്കില്‍ നമ്മുടെ കണ്ണ് അതില്‍ എപ്പോഴും ഉണ്ടായിരിക്കണം. മോഹന്‍ ഭാഗവത് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ആർഎസ്എസിന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. പ്രചാരണ വേളയിൽ ബിജെപിയും രാമക്ഷേത്ര നിർമാണം സജീവമായി ഉയർത്തിക്കാട്ടിയിരുന്നു.