ETV Bharat / bharat

ഇന്ത്യൻ ഭരണഘടനയെന്ന സമൂലമായ രേഖ - പൗരത്വ ഭേദഗതി ബിൽ

ഇന്ത്യൻ ഭരണഘടനയുടെ വിവിധ വശങ്ങൾ പൊളിറ്റിക്കൽ സൈന്‍റിസ്റ്റ് രാഹുൽ വർമ്മ വിശദീകരിച്ചു. ജാതി, മതം, പ്രദേശം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാത്ത സമൂലമായ രേഖയാണ് ഇന്ത്യൻ ഭരണഘടനയെന്ന് വർമ്മ പറഞ്ഞു.

Citizenship Amendment Bill  ഇന്ത്യൻ ഭരണഘടനയെന്ന സമൂലമായ രേഖ  70 വർഷത്തെ ഭരണഘടനാ ചരിത്രം  'Constitution of India is an accommodative document'  പൗരത്വ ഭേദഗതി ബിൽ  the future constitutional challenges
രാഹുൽ വർമ്മ
author img

By

Published : Nov 28, 2019, 12:59 PM IST

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ദിവസമാണ് നവംബർ 26. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് 70 വർഷം തികഞ്ഞ സാഹചര്യത്തിൽ ഭരണഘടനയുടെ വിവിധ വശങ്ങളെ കുറിച്ച് പൊളിറ്റിക്കൽ സൈന്‍റിസ്റ്റ് രാഹുൽ വർമ്മയുമായി നടത്തിയ അഭിമുഖം.

പൊളിറ്റിക്കൽ സൈന്‍റിസ്റ്റ് രാഹുൽ വർമ്മയുമായി നടത്തിയ അഭിമുഖം

1. ഇന്ത്യൻ ഭരണഘടനയെ കുറിച്ചും അത് ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന സ്വാധീനത്തെ കുറിച്ചും എന്താണ് താങ്കളുടെ നിലപാട്?

ഇന്ത്യൻ ഭരണഘടന വളരെ സമൂലമായ രേഖയാണ്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന് ശോഭനമായ ഒരു ഭാവി അത് വാഗ്ദാനം ചെയ്യുന്നു. ഭരണഘടന വ്യക്തിഗത അവകാശങ്ങൾ മാത്രമല്ല, ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള അവകാശങ്ങളും ഉറപ്പു നൽകുന്നു. അത്തരം അവകാശങ്ങളിൽ പലതിനും വളരെ സമൂലമായ സ്വഭാവമാണ്.

2. 70 വർഷത്തെ ഭരണഘടനാ ചരിത്രത്തിൽ ധാരാളം ഉയർച്ചതാഴ്ചകളുണ്ടായിട്ടില്ലേ?

ഒരു കോളനിയായിരുന്ന ഇന്ത്യയാണ് പിന്നീടൊരു സ്വതന്ത്ര്യ രാജ്യമായി മാറിയത്. ഭരണഘടനയുടെ സ്ഥാപക പിതാക്കൻമാരും ഭരണഘടന രൂപീകരിക്കുന്നതിൽ ഉൾപ്പെട്ടിരുന്ന 15 സ്ത്രീകളും രാജ്യത്തിന്‍റെ പ്രധാനപ്പെട്ട ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിരുന്നത്. നൂറിലധികം ഭരണഘടനാ ഭേദഗതികൾ എഴുതപ്പെട്ടു. ഭരണഘടന വളർന്നു കൊണ്ടിരുന്നു. അടിയന്തരാവസ്ഥ സമയത്ത് ഇത് ദുരുപയോഗം ചെയ്യപ്പെട്ടു. പക്ഷേ അത് പ്രതീക്ഷകൾക്ക് അനുസൃതമായി നിലനിന്നു.

3.ഭരണഘടന ഒരു അനുരൂപ രേഖയാണോ?

ഇന്ത്യൻ ഭരണഘടന ഒരു അനുരൂപമായ രേഖയാണ്. വിദ്യാഭ്യാസം, ജോലി, പാർലമെന്‍റ് എന്നിവയിൽ പട്ടികജാതിക്കാർക്കും ഗോത്രവർഗക്കാർക്കും ഉറപ്പുള്ള നടപടികൾ അത് ഉറപ്പ് നൽകി. മറ്റ് പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഭേദഗതികൾ നിലവിൽ വന്നു. മതന്യൂനപക്ഷങ്ങൾക്ക് സാംസ്കാരിക അവകാശങ്ങൾ ഉറപ്പുനൽകി. ജാതി, മതം, പ്രദേശം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം ഉണ്ടാകാതിരിക്കാൻ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാഷാപരവും സാംസ്കാരികവുമായ തടസ്സങ്ങൾ കാരണം ഇന്ത്യ വളരെക്കാലം ഐക്യത്തോടെ തുടരാൻ പോകുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു, എന്നാൽ ഇന്ത്യൻ ഭരണഘടന അവയെ ബന്ധിപ്പിക്കുകയും യഥാർത്ഥത്തിൽ ഒരു വഴികാട്ടിയായിത്തീരുകയും ചെയ്തു.

4. ഭാവിയിൽ കടന്നുവന്നേക്കാവുന്ന ഭരണഘടനാ വെല്ലുവിളികൾ എന്തൊക്കെയാണ്?

നിയമശാസ്ത്രജ്ഞരും ഭരണഘടനാ പണ്ഡിതന്മാരും രാഷ്ട്രീയക്കാരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി അടിസ്ഥാനപരമായി പ്രാദേശിക പ്രശ്‌നങ്ങളാണ്. 2026ൽ ഇന്ത്യക്ക് അതിർത്തി നിർണയം നേരിടേണ്ടി വരും. 1976ൽ ഉണ്ടായ ഭരണഘടനാ മരവിപ്പിക്കൽ ഓരോ സംസ്ഥാനത്തിനുമുള്ള പാർലമെന്‍റ് സീറ്റുകളുടെ എണ്ണം 50 വർഷത്തേക്ക് മരവിപ്പിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യ നിലനിർത്തുന്നു. അതിനാൽ 2026ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട് മുതലായവക്ക് പാർലമെന്‍റിൽ സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നേരെമറിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും. ഈ കാരണം കൊണ്ട് തന്നെ സാമ്പത്തികമായ പ്രത്യാഘാതങ്ങളുണ്ടാകും. എല്ലാം കേന്ദ്രീകൃതമാകുമ്പോൾ സ്റ്റേറ്റ് വേഴ്സസ് യൂണിയൻ എന്ന അവസ്ഥ ഉണ്ടാകാം.

5. ഭേദഗതികൾ ധാരാളം നാഴികകല്ലുകൾ സൃഷ്ടിച്ചിട്ടുണ്ട്. നിങ്ങൾക്ക് മറക്കാനാവാത്ത ഏതെങ്കിലും ഒരു ഭേദഗതി?

ഭേദഗതി 73 ഉം 74 ഉം വളരെ നിർണായകമാണ്. സ്ത്രീകൾക്കൾക്കായി നൽകപ്പെട്ട 33% സംവരണം ധാരാളം സ്ത്രീകളെ രാഷ്ട്രീയത്തിൽ ചേരാൻ പ്രേരിപ്പിച്ചു. ഈ ഭേദഗതിയുടെ പ്രധാന സംഭാവനകളിലൊന്ന് സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു.

6. ആർട്ടിക്കിൾ 370 അല്ലെങ്കിൽ പൗരത്വ ഭേദഗതി ബിൽ റദ്ദാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചിട്ടുണ്ടോ?

ഭരണഘടനയ്ക്ക് അടിസ്ഥാനപരമായ ഒരു ഘടനയുണ്ട്. സംസ്ഥാനങ്ങളുടെ ചില അധികാരങ്ങൾ എടുത്ത് മാറ്റുന്നത് ജനങ്ങളിൽ സംശയങ്ങൾക്ക് ഇടനൽകും. സംസ്ഥാനങ്ങളെ കേന്ദ്രഭരണപ്രദേശങ്ങളായി താഴ്ത്തുന്നത് പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. പൗരത്വ ഭേദഗതി നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില തത്വങ്ങൾക്ക് വിരുദ്ധമാണ്. അസം അനുഭവം സൂചിപ്പിക്കുന്നത് അത് ഫലവത്തായില്ല എന്നാണ്.

Intro:Body:

v

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.