ETV Bharat / bharat

കാൻസര്‍ രോഗിക്ക് മരുന്ന് വാങ്ങാനായി 430 കിലോമീറ്റര്‍ യാത്ര ചെയ്‌ത് പൊലീസുകാരൻ - കൊവിഡ് 19

ബെംഗളൂരുവിലെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ എസ്.കുമാരസ്വാമിയാണ് 430 കിലോമീറ്റര്‍ ബൈക്കോടിച്ച് പോയി മരുന്നെത്തിച്ചത്

cancer patient  constable saves life  lockdown  covid 19  constable saves life of cancer patient  Bengaluru constable  Indira Nagar  Constable Kumaraswamy  Dharwad  കാൻസര്‍ രോഗി  മരുന്ന് വാങ്ങി നല്‍കി  മരുന്ന വാങ്ങി നല്‍കി പൊലീസുകാരൻ  ബെംഗളൂരു പൊലീസ്  കൊവിഡ് 19  ലോക്ക് ഡൗൺ
കാൻസര്‍ രോഗിക്ക് മരുന്ന് വാങ്ങാനായി പൊലീസുകാരൻ ബൈക്കില്‍ പോയത് 430 കിലോമീറ്റര്‍
author img

By

Published : Apr 17, 2020, 3:15 PM IST

ബെംഗളൂരു: ലോക്ക് ഡൗണില്‍ കാൻസർ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള മരുന്നെത്തിച്ച് ബെംഗളൂരുവിലെ പൊലീസ് ഉദ്യോഗസ്ഥൻ. ഹെഡ് കോൺസ്റ്റബിൾ എസ്.കുമാരസ്വാമിയാണ് ലോക്ക് ഡൗൺ കാരണം മരുന്ന് വാങ്ങാനാകാത്ത രോഗിക്ക് 430 കിലോമീറ്റര്‍ ബൈക്കോടിച്ച് പോയി മരുന്ന് വാങ്ങി നല്‍കിയത്.

ധര്‍വാഡിലെ മണികന്ത നഗര്‍ സ്വദേശിയായ ആളാണ് ലോക്ക് ഡൗൺ കാരണം മരുന്ന് വാങ്ങാൻ കഴിയുന്നില്ലെന്ന കാര്യം പൊലീസ് ഉദ്യോഗസ്ഥനായ കുമാരസ്വാമിയെ അറിയിച്ചത്. മരുന്ന് രോഗിയുടെ ജീവൻ നിലനിര്‍ത്താൻ അത്യാവശ്യമാണെന്ന് മനസിലാക്കിയ ഇയാൾ ബെംഗളൂരുവില്‍ നിന്ന് ധര്‍വാഡ് വരെ 430 കിലോമീറ്റര്‍ ബൈക്കോടിച്ച് പോയി മരുന്ന് വാങ്ങി നല്‍കി. കൊവിഡ് കാലത്തെ കുമാരസ്വാമിയുടെ നന്മ നിറഞ്ഞ പ്രവൃത്തിയെ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രശംസിച്ചു. ബെംഗളൂരു പൊലീസ് കമ്മിഷണറും കുമാരസ്വാമിയെ അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.